താമരശ്ശേരി: കൊടുവള്ളി–പൂനൂർ–നരിക്കുനി മേഖലകളിൽ ലഹരി വിൽപന നിയന്ത്രിച്ചിരുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. ‘കുഞ്ഞാവ’ എന്ന പേരിൽ അറിയപ്പെടുന്ന പൂനൂർ സ്വദേശി ജ്യോതിഷ് (32) ആണ് എക്സൈസിന്റെ പിടിയിലായത്. ......
കേരളത്തിലെ കത്തുന്ന വേനൽച്ചൂടിനേക്കാൾ കടുപ്പമേറിയ രാഷ്ട്രീയ പോരാട്ടത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. തിരഞ്ഞെടുപ്പ് ഗോദയിൽ ഇപ്പോൾ പ്രധാന ചർച്ചാവിഷയം മുന്നണികൾ തമ്മിലുള്ള രഹസ്യ 'ഡീൽ' ആരോപണങ്ങളാണ്. ......
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ഗുരുതരമായ ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കൾ. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും കോഴിക്കോട്ട് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് ഇടത്-വലത് മുന്നണികൾ തമ്മിലുള്ള 'അന്തർധാര' പരസ്യമാക്കിയത്. ......
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം ഇന്ന് തെളിയും. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കുന്നതോടെ, ഡമ്മി സ്ഥാനാർത്ഥികൾ പിൻവാങ്ങുകയും യഥാർത്ഥ പോരാളികൾ ആരൊക്കെയെന്ന് വ്യക്തമാവുകയും ചെയ്യും.
ചൊവ്വാഴ്ച നടന്ന സൂക്ഷ്മപരിശോധനയിൽ ആകെ സമർപ്പിക്കപ്പെട്ട 1,254 പത്രികകളിൽ 257 എണ്ണം തള്ളി. ......
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുന്നതിനൊപ്പം വൈദ്യുതി ഉപഭോഗവും ആശങ്കപ്പെടുത്തുന്ന രീതിയിൽ ഉയരുന്നു. കടുത്ത ചൂടിന് പുറമെ പാചകവാതക ക്ഷാമം മൂലം ജനങ്ങൾ ഇൻഡക്ഷൻ സ്റ്റൗവുകളെ അമിതമായി ആശ്രയിക്കുന്നതാണ് വൈദ്യുതി ബോർഡിനെ പ്രതിസന്ധിയിലാക്കുന്നത്കഴിഞ്ഞ ചൊവ്വാഴ്ചയിലെ കണക്കുകൾ പ്രകാരം പീക്ക് സമയത്തെ ഉപഭോഗം 5621 മെഗാവാട്ടിൽ എത്തിയിരിക്കുകയാണ്.
ഉപഭോഗം റെക്കോർഡിലേക്ക്
സാധാരണഗതിയിൽ മെയ് മാസങ്ങളിൽ ഉണ്ടാകാറുള്ള ഉയർന്ന ഉപഭോഗമാണ് ഇത്തവണ മാർച്ചുമാസത്തിൽ തന്നെ ദൃശ്യമാകുന്നത്.
നിലവിലെ സ്ഥിതി: ചൊവ്വാഴ്ചത്തെ ആകെ ഉപഭോഗം 105.2288 ദശലക്ഷം യൂണിറ്റാണ്.
താരതമ്യം: 2025 മാർച്ചിൽ ശരാശരി പ്രതിദിന ഉപഭോഗം 100 ദശലക്ഷം യൂണിറ്റിൽ താഴെയായിരുന്നു.
റെക്കോർഡ്: 2024 മെയ് മാസത്തിൽ രേഖപ്പെടുത്തിയ 5797 മെഗാവാട്ട് എന്ന സർവ്വകാല റെക്കോർഡിലേക്ക് സംസ്ഥാനം അടുത്തു കൊണ്ടിരിക്കുകയാണ്.
ബില്ല് വർദ്ധിക്കാൻ സാധ്യത
സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്നാണ് വാങ്ങുന്നത്. ......
ന്യൂഡൽഹി: ഭാരതീയരുടെ ദേശസ്നേഹം എന്നത് വ്യക്തിപരമായ ബോധ്യങ്ങളിൽ നിന്നും മനസാക്ഷിയിൽ നിന്നും ഉയർന്നു വരേണ്ടതാണെന്നും അത് ഒരിക്കലും അധികാരമുപയോഗിച്ച് അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ സുപ്രീം കോടതിയിൽ വ്യക്തമാക്കി. വിദ്യാലയങ്ങളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിനെ ചോദ്യം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത് വ്യക്തിപരമായ വിശ്വാസങ്ങളെയും മനസാക്ഷിയെയും സംരക്ഷിക്കുന്ന അന്തരീക്ഷമാണെന്ന് ഹെഗ്ഡെ കോടതിയെ ഓർമ്മിപ്പിച്ചു. ......
ന്യൂഡൽഹി: ബലാത്സംഗക്കേസുകളിലെ ഇരകളുടെ സ്വകാര്യതയും ഐഡന്റിറ്റിയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്ന് സുപ്രീം കോടതി. കോടതി രേഖകളിൽ ഇരകളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നതിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് രാജ്യത്തെ എല്ലാ ഹൈക്കോടതികളോടും സുപ്രീം കോടതി നിർദ്ദേശിച്ചു.
ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ. ......
കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ(71) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു രാജേന്ദ്രൻ.......
ലണ്ടൻ: ആംഗ്ലിക്കൻ സഭയുടെ ചരിത്ര മാറ്റത്തിന് സാക്ഷിയായി കാന്റർബറി കത്തീഡ്രൽ. സാറ മുലാലി കാന്റർബറി ആർച്ച്ബിഷപ്പായി സ്ഥാനമേറ്റു.......
പനാജി: പ്രായപൂർത്തിയാകാത്ത മുപ്പതോളം പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസിൽ ഗോവയിൽ ബിജെപി നേതാവിന്റെ മകൻ അറസ്റ്റിലായി. കുർചോറം കക്കോറ മുനിസിപ്പൽ കൗൺസിലർ സുസാന്ത് നായിക്കിന്റെ മകൻ സോഹം നായിക് (20) ആണ് പിടിയിലായത്. ......